2019-2020 വർഷത്തെ പ്രവർത്തന റിപ്പോർട്ട്

 GHSS പുതുപ്പാടി 

 UNIT No. SFU/90 



 



     2019-2020 വർഷത്തെ പ്രവർത്തന റിപ്പോർട്ട്

  വിദ്യാർത്ഥികളെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകണമെന്ന ആശയത്തിന് തുടക്കം കുറിച്ച് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറാം ജന്മവാർഷികത്തിൽ നാഷണൽ സർവീസ് സ്കീമിനു  തുടക്കം കുറിച്ചു. വിദ്യാർഥികളെ സാമൂഹിക സേവനത്തിൽ പങ്കാളികളാക്കുക എന്ന ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു നാഷണൽ സർവീസ് സ്കീംന്റെ ആവിർഭാവത്തിന് വഴിതെളിച്ചത്. അതുകൊണ്ടുതന്നെ സ്വതന്ത്ര കാലഘട്ടത്തിൽ സാമൂഹിക സേവനം വിദ്യാഭ്യാസത്തിന്റെ ഭാഗമാകാനുള്ള സജീവ ചിന്തകളും ശ്രമങ്ങളും ഉണ്ടായി. അതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധ സാമൂഹ്യസേവന തൊഴിൽ പദ്ധതികളും പരിശീലന പദ്ധതികളും കലാലയങ്ങളിൽ നടപ്പിലാക്കി. 



     



  1992-93 കാലഘട്ടത്തിൽ 20 നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ ഹയർസെക്കൻഡറിസ്കൂളുകളിൽ തുടക്കം കുറിച്ചു. പിന്നീട് യൂണിറ്റുകളുടെ എണ്ണം വർദ്ധിച്ചു. മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഹയർസെക്കൻഡറി എൻഎസ്എസ് വോളണ്ടിയർമാർ കാഴ്ചവച്ചിട്ടുള്ളത്. 



      




 2019 നവംബർ 11ന് നമ്മുടെ വിദ്യാലയത്തിൽ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 137 യൂണിറ്റുകളിൽ ഒന്നായി നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റും സജീവമാണ്. യൂണിറ്റിനെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മുക്കം മുഹമ്മദ് അവർകൾ നിർവഹിച്ചു. ചടങ്ങിൽ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി ആർ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. വി ഡി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. NSS ജില്ലാ കോഡിനേറ്റർ ശ്രീ. എസ് ശ്രീജിത്ത് എൻഎസ്എസ് സന്ദേശം നൽകി.

No comments: