കരിയർ ഗൈഡൻസ് & അഡോൾ സെൻ്റ് കൗൺസലിംഗ് സെൽ (CG & AC ) കോഴിക്കോട് ജില്ല
വായന വാരം
വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള സാംസ്കാരികോത്സവമാക്കി മാറ്റാൻ ആലോചിക്കുന്നു..
ജൂൺ 19 മുതൽ 30 വരെ വിവിധ ദിന സായാഹ്നങ്ങൾ സാഹിത്യ സാംസ്കാരിക ഉണർവ്വിൻ്റെ സർഗ്ഗ ജ്വാലയായി മാറട്ടെ...
ഇരുട്ട് വീണ കാലത്ത്
വായനയുടെ വെളിച്ചം പടരട്ടെ..
വീട്ടിനകത്തു നിന്നും
വിദ്യാർത്ഥികളുടെ കലാ സർഗ്ഗ ഭാവനകൾ പ്രതിരോധച്ചൂട്ടായി
കാലത്തിൻ്റെ ഇരുട്ടിനെ കീറി മുറിക്കട്ടെ...
സാംസ്കാരിക സായാഹ്നങ്ങളുടെ ഉദ്ഘാടനം
ജൂൺ 19 വയനാദിന സായാഹ്നത്തിൽ
പ്രശസ്ത സാഹിത്യകാരൻ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിക്കും..
വിവിധ ദിവസങ്ങളിൽ
പ്രശസ്ത സാഹിത്യ സാംസ്കാരിക നായകരായ
വീരാൻ കുട്ടി
വി.ആർ. സുധീഷ്, രാജേന്ദ്രൻ എടത്തുങ്കര, ഡോ.ഖദീജ മുംതാസ്,
സജയ് കെ.വി.
പ്രേംകുമാർ വടകര
പാട്ടുപുര നാണുവാശാൻ
എന്നിവരെല്ലാം
വിദ്യാർത്ഥികൾക്ക് മുമ്പിലെത്തും...
Zoom via ആണ് പരിപാടി..
CG & AC യുടെ സർഗ്ഗ ജ്വാലയുടെ വിശദവിവരങ്ങളടങ്ങിയ ബ്രോഷർ ഉടൻ നൽകുന്നതാണ്...
എല്ലാ ദിവസവും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാർത്ഥികൾക്ക് വീതം അവരുടെ വായനാനുഭവങ്ങൾ പങ്കുവെക്കാവുന്നതാണ്.
ഒപ്പം ഒരു കലാവിരുന്നും .. സംഗീത ദിനത്തിൽ നടക്കുന്ന പാട്ടു പന്തലിൽ വിവിധ സംഗീത തലങ്ങളുടെ മധുരം നിറയുന്ന ഗാനാവിഷ്ക്കാരം നടക്കും.. മുഖ്യാതിഥികൾക്ക് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കും പാട്ടു പന്തലിൽ പരിപാടി അവതരിപ്പിക്കാം...
അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് പുറമേ ആസ്വാദകരായും, മുഖ്യാതിഥികളുമായുള്ള മുഖാമുഖത്തിനായും
വിദ്യാർത്ഥികൾക്ക് തന്നെ അവസരം... 750 കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്...
ആശയതലം സർഗ്ഗസമ്പന്നമാവട്ടെ,
കാഴ്ചപ്പാടുകൾക്ക്
തെളിച്ചമുണ്ടാവട്ടെ,
നിലപാടുകൾക്ക്
സ്ഥൈര്യമുണ്ടാവട്ടെ
ജീവിതത്തിന് താളമുണ്ടാവട്ടെ
അതിജീവനത്തിന് കരുത്തുണ്ടാവട്ടെ,
സർഗ്ഗോത്സവ
സായാഹ്നങ്ങൾ
പ്രകാശം ചൊരിയട്ടെ..
വായനാനുഭവം പങ്കുവെക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, കലാവിഷ്ക്കാരത്തിന് താത്പര്യമുള്ളവർ എന്നിവർ മാത്രം ലിങ്കിൽ ജോയിൻ ചെയ്യുക.
സ്നേഹപൂർവ്വം
Team CG & AC
Kozhikode
No comments:
Post a Comment