2010 ജൂൺ മാസത്തിൽ പുതുപ്പാടി ഗവ. ഹയർസെക്കന്ററി സ്കൂളിൽ സമന്യയ ക്ലബ് രൂപികരിച്ചു . History അധ്യാപകനായ ശ്രീ. ജിസ്മോൻ ചെറിയാൻ , പൊളിറ്റിക്സ് അധ്യാപകനായ ശ്രീ. ജോണി ടി.വി. എന്നിവരാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്
Conventional club കളിൽ നിന്ന് ഒരു ചുവടു മാറ്റം , ഒരു വ്യത്യസ്ത club എന്ന ആശയ മായിരുന്നു രൂപീകരണത്തിന് പിന്നിലെ പ്രധാന ലക്ഷ്യം
പരമ്പരാഗത ക്ലബുകളുടെ നിയതമായ ചട്ടക്കൂടിൽ ഒതുങ്ങാതെയുള്ള പ്രവർത്തനമായിരുന്നു ക്ലബ് നടത്തിയിരുന്നത്.
മുതിർന്ന കുട്ടികളായതിനൽ അവരുടെ വിവിധങ്ങളായ കഴിവുകൾ സമന്വയിപ്പിക്കുകയായിരുന്നു ലക്ഷ്യം
വ്യക്തിത്വ വികസനത്തോടൊപ്പം സ്കൂളിനും സമൂഹത്തിനും ഉതകുന്ന രീതിയിൽ വിദ്യാർത്ഥികളെ മാറ്റിയെടുക്കുക എന്നതായിരുന്നു കാഴ്ചപ്പാട്
പരിസ്ഥിതി ദിനാചരണങ്ങൾ വഴി ക്യാംപസ് ഹരിതാഭമാക്കുക എന്നതിലുപരി പ്രകൃതി സംരക്ഷണത്തിന്റെ അവബോധം പുതിയ തലമുറയിൽ വളർത്തുക, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് വഴി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത ഉണർത്തുക. Pain & Paliative പ്രവർത്തനങ്ങൾ, അനാഥാലയങ്ങൾ . old age home സന്ദർശനങ്ങൾ എന്നിവ വഴി സഹജീവികളോടുള്ള കരുണ സൃഷ്ടിക്കുക, നേത്ര പരിശോദന ക്യാമ്പുകൾ, രക്ത പരിശോദന ക്യാമ്പുകൾ എന്നിവ വഴി സ്ക്കൂളിനെ സമൂഹവുമായി ബന്ധപ്പെടുത്തുക , പ്രസംഗ പരിശീലനം. വിവിധ ദിനാചരണങ്ങൾ, ക്വിസ് കോംപറ്റീഷനുകൾ എന്നിവ വഴി കൂട്ടികളിൽ നേത്യ പാടവം വളർത്തുക, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വഴി കുട്ടികളുടെ personality development ഉം സ്കൂളിന്റെ വളർച്ചയും സാമൂഹ്യ ഇട പെടലും നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ Non-Institutional Clubന്റെ ലക്ഷ്യം. അധ്യാപകരുടെ പരിമിതമായ ഇടപെടലുകൾ വഴി കുട്ടികൾ തന്നെ ഓരോ മാസത്തെയും Programmes തയാറാക്കുന്നത് വഴി അവരുടെ managerial കഴിവുകളും വളരുന്നു. ഏതു സമയത്തും സ്കൂളിന് Support ആയി ഒരു volunteer group ഉം വളർത്തിയെടുത്തു..
No comments:
Post a Comment