ICC
Internal Complaint Committee"സുരക്ഷിത തൊഴിലിടം സ്ത്രീ ജീവനക്കാരുടെ അവകാശം"
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡനം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 പ്രകാരമുള്ള Internal Committee, ഓഫീസ് തലങ്ങളിൽ സ്ത്രീകൾക്ക് നേരെ ലൈംഗികതിക്രമമോ അതിനുള്ള ശ്രമങ്ങളോ ഉണ്ടായാൽ പരാതിപ്പെടാനുള്ള കമ്മിറ്റി ആണ്.
പത്തോ അതിലധികമോ ജീവനക്കാർ പ്രവൃത്തിയെടുക്കുന്ന സ്ഥലങ്ങളിൽ internal committee രൂപീകരിക്കേണ്ടതാണ്.
തൊഴിലിടങ്ങളിലെ ലൈംഗികതിക്രമങ്ങൾക്കെതിരെ internal committee മുൻപാകെ പരാതിപ്പെടാനും നീതിയുറപ്പാക്കാനും സ്ത്രീ ജീവനക്കാർക്ക് അവകാശമുണ്ട്.
സ്ഥാപനത്തിൽ പ്രവൃത്തിയെടുക്കുന്ന സ്ത്രീ ജീവനക്കാരുടെ എണ്ണം പത്തിൽ താഴെ ആണെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ കലക്റ്റർമാർ രൂപീകരിച്ചിട്ടുള്ള ജില്ലാതല ലോക്കൽ കമ്മിറ്റി കളിൽ പരാതിപ്പെടാവുന്നതാണ്.
മിനിമം 4 അംഗങ്ങൾ എങ്കിലും committee യിൽ ഉണ്ടാവണം. ഇതിന്റെ presiding officer ആ ഓഫീസിലെ തന്നെ സീനിയർ ലെവൽ വനിതാ officer ആവണം.
പകുതിയിൽ കൂടുതൽ അംഗങ്ങൾ സ്ത്രീകളാകണം.
അംഗങ്ങളിൽ ഒരാൾ ഓഫീസിന് പുറത്തു നിന്നുള്ള, സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള വനിതാ സാമൂഹിക പ്രവർത്തകയാകണം എന്നും നിയമത്തിൽ പറയുന്നു.
സുരക്ഷിതമായി തൊഴിൽ ചെയ്ത് വരുമാനം നേടി സ്വതന്ത്രമായി ജീവിക്കാനുമുള്ള അവകാശം സ്ത്രീയുടെ മൗലികമായ അവകാശമാണ്.
തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതര ല്ലെങ്കിൽ പരാതിപ്പെടേണ്ടത്:
സ്ഥാപനതലത്തിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ICC)
ജില്ലാതലത്തിൽ : ലോക്കൽ കംപ്ലയിന്റ് കമ്മിറ്റി
തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക പീഡനം തടയുന്നതിനും പരിഹരിക്കുന്നതിനുമുള്ള നിയമം - 2013
ഇതനുസരിച്ച് രൂപീകരിക്കപ്പെട്ട ICC യിലെ കമ്മിറ്റി അംഗങ്ങൾ:
1. Smt.Naseem Banu, HSST Chemistry (Presiding Officer)
2. Sri.Mujeeb A, HSST Malayalam (Principal)
3. Smt.Jansi MP, HSST Commerce
4. Smt. Ayisha Sulthana, Advocate, Panchayat President, Puthuppady Grama Panchayath
No comments:
Post a Comment