വായനവാരം

 വായനവാരം      പുതുപ്പാടി :- പുതുപ്പാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ വായന വാരത്തിന് തുടക്കമായി. വായന വാരത്തിന്റെ ഉദ്ഘാടനവും സ്കൂൾ ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനവും കവിയും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ നിർവ്വഹിച്ചു. സ്ക്കൂൾ പി.ടി.എ. പ്രസിഡണ്ട് ശിഹാബ് അടിവാരം വായന ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ മുജീബ് എലത്താരി അധ്യക്ഷം വഹിച്ചു. നസിംബാനു . കെ.     ജിസ്മോൻ ചെറിയാൻ , ബിജി കെ.എൻ , അഷ്റഫ് പി , ജോർജ് വർഗീസ് , ശ്രീജ.പി , പ്രകാശ് വർമ്മ എം.കെ, ഹൃദ്യ ഡിക്സൺ, മനോജ് കെ. എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതവും മാഗസിൻ എഡിറ്റർ ജഫ്ഷീന നന്ദിയും പറഞ്ഞു. തുടർന്ന് വരുന്ന ദിവസങ്ങളിൽ കാവ്യാലാപനം, പുസ്തകാസ്വാദനം, തുടങ്ങി വിവിധ പരിപാടികൾ നടക്കുന്നു.

No comments: